Science Slam

St. Mary's College, Thrissur
10:00 AM – 10:12 AM #1
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

നല്ല കൊഴുപ്പിന്റെ ചീത്ത വിധി!

ഒമേഗാ-3 മുതൽ വിറ്റാമിനുകളും പിഗ്മെന്റുകളും മറ്റ് ജൈവസജീവ സംയുക്തങ്ങളും വരെ - പലതിന്റെയും ഗുണവും ഫലപ്രാപ്തിയും അവയുടെ രാസസ്ഥിരതയെ ആശ്രയിച്ചിരിക്കുന്നു. ഓക്സിജൻ, ചൂട്, വെളിച്ചം എന്നിവയുമായുള്ള അനാവശ്യ സൗഹൃദം ചില സംയുക്തങ്ങളുടെ ഘടനയും ഗുണങ്ങളും മാറ്റിമറിക്കാം. വിലകൂടിയ സപ്ലിമെന്റ് വാങ്ങുമ്പോൾ അതിന്റെ വിലയും ഗുണവും നോക്കുന്ന നമ്മൾ, അതിലെ സജീവ ഘടകങ്ങൾ എത്രത്തോളം സ്ഥിരതയോടെ നിലനിൽക്കുന്നു എന്ന് ചിന്തിക്കാറുണ്ടോ? പോഷകങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല, അവയുടെ ഗുണങ്ങൾ സംരക്ഷിക്കുന്നതിലും ശാസ്ത്രത്തിന് വലിയ പങ്കുണ്ട്! മൈക്രോഎൻക്യാപ്സുലേഷൻ പോലുള്ള സാങ്കേതികവിദ്യകൾ ഈ അദൃശ്യ രാസമാറ്റങ്ങളെ ചെറുക്കാൻ എങ്ങനെ സഹായിക്കുന്നു എന്നതാണ് എന്റെ ശാസ്ത്ര വിഷയം.

Scroll to Top