Science Slam

St. Mary's College, Thrissur
10:48 AM – 11:00 AM #5
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുഴിയാനവലച്ചിറകനും മൂങ്ങവലച്ചിറകനും: അറിയാക്കഥകൾ!

നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കുഴിയാനവലച്ചിറകന്മാരുടെയും മൂങ്ങ വലച്ചിറകന്മാരുടെയും അത്ഭുതകരമായ ലോകത്തിലേക്കൊരു യാത്ര! കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനത്തിലൂടെ 28 ഇനം കുഴിയാന വലച്ചിറകന്മാരെയും 8 ഇനം മൂങ്ങ വലച്ചിറകന്മാരെയും തിരിച്ചറിഞ്ഞു. ഇതിൽ ശാസ്ത്രത്തിന് പുതുതായി കണ്ടെത്തിയ 15 ഇനം കുഴിയാന വലച്ചിറകന്മാരും 3 ഇനം മൂങ്ങ വലച്ചിറകന്മാരും ഉൾപ്പെടുന്നു. ഈ കുഞ്ഞൻ പ്രാണികളുടെ വൈവിധ്യവും സവിശേഷതകളും ഗവേഷണാനുഭവങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഈ അവതരണം കേരളത്തിന്റെ ജൈവവൈവിധ്യത്തിലെ അറിയപ്പെടാത്ത കൗതുകങ്ങളിലേക്ക് വെളിച്ചം വീശുന്നു.

Scroll to Top