Science Slam

St. Mary's College, Thrissur
03:51 PM – 04:03 PM #24
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ഐസ്ക്രീം തിന്നാൽ ആരോഗ്യം വെക്കുമോ? ഒരു ഇത്തിരിക്കുഞ്ഞന്റെ കിടിലൻ മറുപടി

ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? എന്നാൽ ആ ഇഷ്ടത്തിനൊപ്പം അൽപം ആരോഗ്യവും കൂടി ചേർത്താലോ? നമ്മുടെ സ്വന്തം ചാമയും (Little Millet) വയറിന് ഗുണം ചെയ്യുന്ന നല്ല ബാക്ടീരിയകളും ചേർത്ത് രുചികരമായ ഒരു കുൽഫി തയ്യാറാക്കിയാലോ? സാധാരണ കുൽഫിയെ പോഷകസമൃദ്ധമായ ഒരു ആരോഗ്യവിഭവമാക്കി മാറ്റാനുള്ള എന്റെ ഈ കുഞ്ഞൻ പരീക്ഷണത്തിന്റെ കഥയാണിത്! ഒരു ഇത്തിരിക്കുഞ്ഞൻ ബാക്ടീരിയയ്ക്ക് ഒരു വലിയ മാറ്റത്തിന് തുടക്കമിടാൻ കഴിയുമോ? അതാണ് എന്റെ ഗവേഷണത്തിന്റെ രസകരമായ കഥ!

Scroll to Top