Science Slam
- Payyanur College, Payyanur, Kannur
- 11:52 AM – 12:04 PM #9
സംഗ്രഹം
ഉപ്പ് കാട്ടി പേടിപ്പിക്കല്ലേ
ഒരു മുട്ടത്തോടിലെ വെള്ളത്തിൽപ്പോലും കൊതുകുകൂത്താടികൾ വളരും. എന്നാൽ കടലിൽ കൊതുകുകൾ കുറവായതിന് ഉപ്പ് ഒരു പ്രധാന കാരണമാണ്. എങ്കിലും ഉപ്പുവെള്ളത്തിൽ കൊതുകുകൾ വളരില്ലെന്നില്ല.
2018–2022 കാലയളവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരദേശ ഉപ്പുജലാശയങ്ങളിൽ നടത്തിയ പഠനത്തിൽ അനഫലസ്, ഏഡിസ് അൽബോപിക്റ്റസ്, ക്യൂലക്സ് എന്നീ രോഗവാഹികളായ കൊതുകുകളെ കണ്ടെത്തി. 0.6 മുതൽ 32 PPT വരെ ലവണാംശമുള്ള വെള്ളത്തിൽ ഇവ മുട്ടയിടുന്നതായി നിരീക്ഷിച്ചു. ഇതിൽ മലമ്പനി പരത്താൻ കഴിവുള്ള അനഫലസ് സബ്പിക്റ്റസ്-ബി കൊതുകിനെ കേരളത്തിൽ ആദ്യമായാണ് കണ്ടെത്തിയത്.
ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത തീരദേശ ഉപ്പുജലാശയങ്ങളും അവിടത്തെ കൊതുകുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പഠനവും പ്രതിരോധ നടപടികളും ആവശ്യപ്പെടുന്നു.