Science Slam
- St. Mary's College, Thrissur
- 03:03 PM – 03:15 PM #20
സംഗ്രഹം
മഞ്ഞളിൽ ഒരു കുഞ്ഞു രാസമാറ്റം , വലിയൊരു ആരോഗ്യ പ്രതീക്ഷ
നമ്മുടെ അടുക്കളയിലെ മഞ്ഞളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചെറിയ തന്മാത്രയിൽ ചെറിയൊരു രാസമാറ്റം വരുത്തിയാൽ, ഭാവിയിലെ ഔഷധഗവേഷണത്തിന് വലിയൊരു പ്രതീക്ഷ നൽകാൻ കഴിയുമോ? ഈ ചോദ്യത്തിനുള്ള ശാസ്ത്രീയ ഉത്തരമാണ് എന്റെ ഗവേഷണം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന പ്രകൃതിദത്ത ഘടകത്തിന് ഔഷധസാധ്യതകൾ ഏറെ ഉണ്ടെങ്കിലും, ശരീരത്തിൽ വേണ്ടത്ര ആഗിരണം ചെയ്യപ്പെടാത്തതുൾപ്പെടെയുള്ള ചില പരിമിതികളുണ്ട്.ഈ പരിമിതികളെ മറികടക്കാനുള്ള പുതിയ വഴികൾ; അതുവഴി,കാൻസർവിരുദ്ധവും പ്രമേഹവിരുദ്ധവും വീക്കം കുറയ്ക്കുന്നതുമായ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ; സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കാൻ കഴിയുന്ന പുതിയ ഔഷധസംയുക്തങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകൾ! അതെ,ഇതൊക്കെയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം !