Science Slam
- Fatima Mata National College, Kollam
- 01:04 PM – 01:16 PM #15
സംഗ്രഹം
വിഴുങ്ങുക മാത്രമല്ല, പുറത്തേക്ക് തള്ളുകയും ചെയ്യുന്ന Black Hole!
Black Holes എല്ലാം വിഴുങ്ങുന്നവയാണോ? അല്ല! അവയ്ക്ക് ചുറ്റുമുള്ള ദ്രവ്യത്തിന്റെ ഒരു ഭാഗം ചിലപ്പോഴൊക്കെ അതിശക്തമായ കാറ്റായി പുറത്തേക്ക് പാഞ്ഞുപോകുന്നുണ്ട്. ഈ അദൃശ്യമായ കാറ്റിന്റെ സാന്നിധ്യം X-ray signals-ൽനിന്ന് എങ്ങനെ തിരിച്ചറിയാം എന്ന് ഞാൻ നടത്തിയ ഗവേഷണത്തിലൂടെ പരിചയപ്പെടാം. 24,500 പ്രകാശവർഷം അകലെയുള്ള ഒരു Black Hole system-ൽ നിന്ന് വരുന്ന X-rays ആണ് എന്റെ അന്വേഷണത്തിലെ പ്രധാന തെളിവുകൾ. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ വസ്തുക്കളിലൊന്നിന്റെ മറ്റൊരു മുഖം കണ്ടെത്താനുള്ള ഒരു യാത്ര!