Science Slam
- Fatima Mata National College, Kollam
- 10:12 AM – 10:24 AM #2
സംഗ്രഹം
ആകാശം വയൽ കാണുമ്പോൾ: ഉപഗ്രഹങ്ങളും കർഷകനും ചേർന്ന് എഴുതിയ ഒരു പുതിയ കൃഷിക്കഥ
ഒരു കർഷകൻ വിത്തിടുമ്പോൾ ആ വർഷം എത്ര വിളവ് ലഭിക്കുമെന്ന് കൃത്യമായി അറിയില്ല. എന്നാൽ ഇന്ന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് വിളയുടെ ആരോഗ്യനില നിരീക്ഷിക്കാനും വിളവെടുപ്പ് മുൻകൂട്ടി കണക്കാക്കാനും കഴിയും. കലബുരഗി ജില്ലയിലെ അലന്ദ് താലൂക്കിലെ തുവരകൃഷിയെ Sentinel 1, Sentinel 2 ഉപഗ്രഹങ്ങൾ, ജിയോസ്പേഷ്യൽ വിവരങ്ങൾ, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷിക്കുകയും മാപ്പ് ചെയ്യുകയും വിളവ് പ്രവചിക്കുകയും ചെയ്തതാണ് ഈ ഗവേഷണം.