Science Slam
- St. Mary's College, Thrissur
- 10:24 AM – 10:36 AM #3
സംഗ്രഹം
തന്മാത്രകളുടെ നിഗൂഢതകൾ, സൂര്യപ്രകാശത്തിന്റെ രഹസ്യ കൂട്ടുകെട്ട്!
സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന സോളാർ സെല്ലുകളെക്കുറിച്ച് നമുക്കറിയാം. അവയിൽ ഒന്നാണ് ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെല്ലുകൾ. ഈ പ്രക്രിയയിൽ പ്രകാശം ആഗിരണം ചെയ്യുന്ന ഡൈ തന്മാത്രകൾ തമ്മിലുള്ള രഹസ്യസംവാദങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതുമുതൽ വൈദ്യുത ചാർജുകളുടെ കൈമാറ്റം വരെ, തന്മാത്രകൾക്കിടയിലെ സൂക്ഷ്മമായ ഇടപെടലുകൾ സൗരോർജ്ജ പരിവർത്തനത്തിന്റെ കാര്യക്ഷമതയെ സ്വാധീനിക്കുന്നു. ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ, പോർഫിറിനുമായി മൂന്ന് വ്യത്യസ്ത കൂട്ടുകെട്ടുകൾ ഒരുക്കി — ഒരേ പോർഫിറിൻ, മൂന്ന് വ്യത്യസ്ത കൂട്ടുകാർ! പ്രകാശത്തോടുള്ള പ്രതികരണത്തിലും ഊർജ്ജ-ചാർജ് കൈമാറ്റത്തിലും ഓരോ കൂട്ടുകെട്ടും തനതായ സ്വഭാവം പ്രകടിപ്പിച്ചു. എന്നാൽ ഇവയിൽ ഏതാണ് സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നതിൽ മുന്നിൽ? തന്മാത്രകൾ തമ്മിലുള്ള ഇടപെടലുകൾക്കൊപ്പം, സോളാർ സെല്ലിലെ മറ്റ് ഘടകങ്ങളുമായുള്ള അവയുടെ ബന്ധവും പ്രവർത്തനക്ഷമതയെ സ്വാധീനിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി, തന്മാത്രകളുടെ നിഗൂഢലോകത്തേക്കും സൗരോർജ്ജത്തിന്റെ പുതിയ സാധ്യതകളിലേക്കും ഒരു കൗതുകകരമായ ശാസ്ത്രയാത്രയ്ക്ക് തയ്യാറാകൂ!