Science Slam
- St. Mary's College, Thrissur
- 11:24 AM – 11:36 AM #8
സംഗ്രഹം
പോളിമറുകൾക്കും ജീവനുണ്ടോ? മാറുന്ന രൂപങ്ങളുടെ ലോകം
നമ്മൾ തൊട്ടാൽ ഇലകൾ കൂമ്പിയടയുന്ന തൊട്ടാൽവാടിയും, പ്രാണികളെ പിടിക്കാനായി ഇലകൾ വായ് പോലെ അടയ്ക്കുന്ന വീനസ് ഫ്ലൈട്രാപ്പും, കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് തുറക്കുകയും അടയുകയും ചെയ്യുന്ന പൈൻ മരത്തിന്റെ കോണുകളും കണ്ടിട്ടില്ലേ? ഇവയെല്ലാം പ്രകൃതിയിലെ അത്ഭുതങ്ങളാണ്. ചുറ്റുപാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇത്തരത്തിൽ പ്രതികരിക്കാൻ കഴിവുള്ള ഒരു പോളിമർ നമുക്ക് വികസിപ്പിക്കാൻ കഴിഞ്ഞാലോ? ഈ ആശയത്തെ അടിസ്ഥാനമാക്കി, താപനിലയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം വിവിധ ആകൃതികളിലേക്ക് മാറാൻ കഴിവുള്ള പോളിമർ ഘടനകളുടെ വികസനത്തിനാണ് ഈ പഠനത്തിൽ പ്രാധാന്യം നൽകുന്നത്.