Science Slam

Payyanur College, Payyanur, Kannur
03:03 PM – 03:15 PM #20
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

സൂര്യപ്രകാശവും പച്ചവെള്ളവും ഉപയോഗിച്ച് ഒരു ഹരിത ഇന്ധനം

ലോകത്ത് ഏറ്റവും അധികം നിർമ്മിക്കുന്ന ഒരു രാസവസ്തുവാണ് അമോണിയ (NH3). കൃഷിക്ക് ആവശ്യമായ വളങ്ങളും, നിരവധി വ്യാവസായിക ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. അമോണിയയിലുള്ള ഉയർന്ന ഹൈഡ്രജന്റെ അളവ് കാരണം ഇതിനെ ഒരു കാർബൺ രഹിത ഇന്ധനമായും (Carbon-free fuel) ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പരമ്പരാഗത രീതിയിലുള്ള അമോണിയ നിർമ്മാണത്തിന് വലിയ അളവിലുള്ള ഊർജവും ഫോസിൽ ഇന്ധനങ്ങളും ആവശ്യമാണ്. ഈ സാഹചര്യത്തിൽ, സൂര്യപ്രകാശത്തിലെ ഊർജം ഉപയോഗിച്ച്, വെള്ളത്തിലുള്ള ഹൈഡ്രജനെയും അന്തരീക്ഷത്തിലുള്ള നൈട്രജനെയും കൂടിച്ചേർത്ത് നമുക്ക് എങ്ങനെ അമോണിയ നിർമ്മിക്കാം എന്നതാണ് എന്റെ ഗവേഷണം. ഇതിനായി കാര്യക്ഷമമായ അർദ്ധചാലക ഉത്പ്രേരകങ്ങളെ (semiconductor photocatalysts) വികസിപ്പിച്ചെടുക്കുന്നു. ഈ സാങ്കേതികവിദ്യയുടെ വികാസം ഭാവിയിൽ സുസ്ഥിരമായ കൃഷിക്കും, ഹരിത ഊർജ ഉൽപ്പാദനത്തിനും പുതിയ വഴികൾ തുറക്കും.

Scroll to Top