Science Slam
- Payyanur College, Payyanur, Kannur
- 10:36 AM – 10:48 AM #4
സംഗ്രഹം
നാടൻ ഫലങ്ങൾ, ഒരുപാട് ശാസ്ത്രസാധ്യതകൾ
പോഷകസവിശേഷതകളാൽ ശ്രദ്ധേയമായ ഒരു പഴത്തിന്റെ ശാസ്ത്രീയ സാധ്യതകൾ തേടിയുള്ള ഗവേഷണയാത്രയാണിത്. പഴുക്കുന്നതിനനുസരിച്ച് ഈ പഴത്തിലുണ്ടാകുന്ന പോഷകഘടകങ്ങളിലെയും ആരോഗ്യപ്രദമായ ഘടകങ്ങളിലെയും മാറ്റങ്ങൾ എന്തൊക്കെയാണ്? സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള സാധ്യതകൾ ഇതിലെ ഘടകങ്ങൾക്കുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനൊപ്പം, അവഗണിക്കപ്പെട്ട ഒരു പ്രാദേശിക വിഭവത്തെ പോഷകസമ്പന്നമായ ഭക്ഷ്യോൽപ്പന്നങ്ങളാക്കി മാറ്റാനുള്ള സാധ്യതകളും ഈ അവതരണം പരിചയപ്പെടുത്തുന്നു.