Science Slam
- Payyanur College, Payyanur, Kannur
- 12:16 PM – 12:28 PM #11
സംഗ്രഹം
വന്യ ഭക്ഷ്യ ഇലക്കറികൾ: പോഷകസമ്പത്തിന്റെ പ്രകൃതിദത്ത കലവറ
മലബാറിലെ ഗോത്രസമൂഹങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന വന്യ ഭക്ഷ്യ ഇലക്കറികളുടെ വൈവിധ്യവും പോഷകപ്രാധാന്യവുമാണ് ഈ പഠനം അന്വേഷിക്കുന്നത്. അവയിലെ പ്രോട്ടീൻ, അന്നജം, നാരുകൾ, മറ്റ് പോഷകഘടകങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ അവയുടെ ഭക്ഷ്യമൂല്യം വ്യക്തമാക്കുന്നു. അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രകൃതിദത്ത പോഷകസ്രോതസ്സുകളുടെ പ്രാധാന്യവും സംരക്ഷണത്തിന്റെ ആവശ്യകതയും പഠനം ഉയർത്തിക്കാട്ടുന്നു.