Science Slam
- Fatima Mata National College, Kollam
- 12:16 PM – 12:28 PM #11
സംഗ്രഹം
ഒരു മഴ… ആയിരം വഴികൾ… ഒരു പ്രളയം.., - മഴത്തുള്ളികളിൽ നിന്ന് പ്രളയത്തിലേക്കുള്ള ഒരു ശാസ്ത്രീയ യാത്ര!
കേരളത്തിലെ പ്രവചനാതീതമായ മഴയും വെള്ളപ്പൊക്ക സാധ്യതകളും മനസ്സിലാക്കുന്നതിനായി, ആലപ്പുഴയിലെ അച്ചൻകോവിൽ നദീതടത്തിൽ MIKE+ സോഫ്റ്റ്വെയർ ഉപയോഗിച്ച് വെള്ളപ്പൊക്ക മാതൃകാ പഠനം നടത്തുകയാണ് എന്റെ ഗവേഷണം. മഴ, നദിയിലെ നീരൊഴുക്ക്, ജലനിരപ്പ് എന്നിവ തമ്മിലുള്ള ബന്ധം പഠിച്ച് വെള്ളപ്പൊക്കത്തിന്റെ ഗതിയും ജലനിരപ്പിലെ മാറ്റങ്ങളും കമ്പ്യൂട്ടർ മാതൃകയിലൂടെ വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഈ പഠനം വെള്ളപ്പൊക്ക സാധ്യതകൾ കൂടുതൽ നന്നായി മനസ്സിലാക്കാനും ഭാവിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ തീരുമാനങ്ങൾക്ക് സഹായിക്കാനും ഉദ്ദേശിച്ചുള്ളതാണ്.