Science Slam
- Maharaja's College, Ernakulam
- 03:28 PM – 03:40 PM #22
സംഗ്രഹം
വില്ലൻ വാതകവും കുഞ്ഞൻ നായകനും - ആറ്റങ്ങളിൽനിന്ന് ഉൽപ്രേരകത്തിലേക്ക്
ജീവന് അപകടകരമായ കാർബൺ മോണോക്സൈഡ് വാതകത്തെ ഒരൊറ്റ ലോഹ ആറ്റത്തിന് നീക്കം ചെയ്യാനാകുമോ എന്നാണ് ഈ ഗവേഷണം അന്വേഷിക്കുന്നത്. എംബീൻ എന്ന ദ്വിമാന വസ്തുവിന്റെ പ്രതലത്തിൽ ടൈറ്റാനിയം ആറ്റം ഉറപ്പിച്ചുണ്ടാക്കുന്ന സിംഗിൾ ആറ്റം കാറ്റലിസ്റ്റിന്റെ പ്രവർത്തനവും സ്ഥിരതയും കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ പഠിക്കുന്നു. കാർബൺ മോണോക്സൈഡ് ഓക്സീകരണത്തിന് കൂടുതൽ കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ കാറ്റലിസ്റ്റുകൾ വികസിപ്പിക്കാനുള്ള സാധ്യതകളാണ് ഗവേഷണത്തിന്റെ ലക്ഷ്യം.