Science Slam
- Fatima Mata National College, Kollam
- 10:36 AM – 10:48 AM #4
സംഗ്രഹം
തലച്ചോറിന്റെ ഓക്സിജൻ രഹസ്യം! -MRI ഉപയോഗിച്ച് തലച്ചോറിന്റെ ഓക്സിജൻ ഉപയോഗം വായിച്ചെടുക്കുമ്പോൾ...
നമ്മുടെ തലച്ചോറിന് ഓരോ നിമിഷവും ഓക്സിജൻ ആവശ്യമാണ്. രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഓക്സിജനിൽ നിന്ന് തലച്ചോർ എത്രത്തോളം ഓക്സിജൻ ഉപയോഗിക്കുന്നു എന്ന് MRI വഴി അറിയാൻ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് എന്റെ ഗവേഷണം തേടുന്നത്. MRI-യിലെ BOLD സിഗ്നലുകൾ ഉപയോഗിച്ച് തലച്ചോറിന്റെ ഓക്സിജൻ ഉപയോഗം അളക്കുന്നതിനുള്ള പുതിയ രീതികൾ വികസിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഡിമെൻഷ്യ പോലുള്ള രോഗങ്ങളിൽ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ ഗവേഷണം സഹായിച്ചേക്കാം. തലച്ചോറിന്റെ വെറുമൊരു ചിത്രം മാത്രമല്ല, അതിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങളെക്കുറിച്ചും MRI-ക്ക് പറയാനുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.