Science Slam
- Maharaja's College, Ernakulam
- 11:00 AM – 11:12 AM #6
സംഗ്രഹം
സമയപരമ്പരയിലെ അദൃശ്യ ബന്ധങ്ങൾ
നമ്മുടെ ചുറ്റുപാടിൽ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന താപനില, മഴ, ഹൃദയമിടിപ്പ് തുടങ്ങിയവയ്ക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ബന്ധങ്ങൾ കണ്ടെത്താൻ കഴിയുമോ?
സമയത്തിനനുസരിച്ച് രേഖപ്പെടുത്തുന്ന വിവരങ്ങളാണ് സമയപരമ്പരകൾ (Time Series). ഈ വിവരങ്ങളിലെ സമാനമായ അവസ്ഥകളെ തിരിച്ചറിഞ്ഞ് അവ തമ്മിലുള്ള ബന്ധങ്ങൾ ഒരു ശൃംഖലയായി (Network) അവതരിപ്പിക്കുന്ന രീതിയാണ് ആവർത്തന ശൃംഖല(Recurrence Network).
EEG സിഗ്നലുകളിലൂടെയും കാലാവസ്ഥാ ഡാറ്റയിലൂടെയും ഈ രീതി പ്രയോഗിച്ച് സങ്കീർണ്ണമായ സംവിധാനങ്ങളുടെ സ്വഭാവവും അവയുടെ ഘടനയും മനസ്സിലാക്കുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം.