Science Slam

Fatima Mata National College, Kollam
03:39 PM – 03:51 PM #23
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

എങ്ങോട്ടാ കൈപ്പാടേ നീ പോകുന്നേ? ഒരു യാത്ര

പ്രിയപ്പെട്ടവരെ കേരളത്തിന്റെ വടക്കോട്ട് നിങ്ങളൊന്നു യാത്ര ചെയ്താൽ കണ്ടൽകാടുകളുടെ നടുവിൽ പൊന്നു വിരിഞ്ഞു നിൽക്കുന്ന പോലൊരു കാഴ്ചയുണ്ട്. കാലാവസ്ഥയോടും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളോടും പടവെട്ടി തലമുറകളായി ചെയ്തു വരുന്ന കൈപ്പാട് കൃഷി. വർഷത്തിൽ ഒരിക്കൽ മഴക്കാലത്തു നെല്ലും വേനൽക്കാലത്ത് കൊഞ്ചും മീനും കൃഷി ചെയ്യുന്ന മനോഹരമായ കൃഷി പാരമ്പര്യം. എന്നാൽ ആ പാവം, നാടിന്റെ സ്വന്തം കൈപ്പാട് കൃഷി ഇന്ന് അത്ര നന്നായിട്ടല്ല പോകുന്നേ. എന്നാലും എന്തായിരിക്കും ഇതിനൊക്കെ കാരണം? അതറിയാൻ നമുക്കൊരു യാത്ര പോകാം. എന്നാലും എന്റെ കൈപ്പാടേ എങ്ങട്ട നിന്റെ പോക്ക്?.

Scroll to Top