Science Slam

Maharaja's College, Ernakulam
12:04 PM – 12:16 PM #10
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ഡാറ്റയിൽനിന്നും സൂര്യനെ തൊടുന്ന തന്മാത്രകളിലേക്ക്...

സൂര്യപ്രകാശത്തെ വൈദ്യുതോർജമാക്കി മാറ്റാൻ സഹായിക്കുന്ന തന്മാത്രകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഓർഗാനിക് ഫോട്ടോവോൾട്ടായിക്സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന തന്മാത്രകൾ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിലും വൈദ്യുതോർജം ഉൽപ്പാദിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.
നിരവധി തന്മാത്രകളിൽ നിന്ന് നമുക്ക് ആവശ്യമുള്ള ഗുണങ്ങളുള്ളവയെ കണ്ടെത്തുക എളുപ്പമല്ല. ഈ പ്രക്രിയ എളുപ്പമാക്കാൻ മെഷീൻ ലേണിംഗ് സഹായിക്കുന്നു.
തന്മാത്രകളുടെ ഘടനയും ഗുണങ്ങളും വിശകലനം ചെയ്ത് ഓർഗാനിക് ഫോട്ടോവോൾട്ടായിക്സ് ഉപകരണങ്ങൾക്ക് അനുയോജ്യമായ തന്മാത്രകളെ കണ്ടെത്താൻ മെഷീൻ ലേണിംഗിലൂടെ സാധിക്കും. ഇതിലൂടെ സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയും.

Scroll to Top