Science Slam
- Payyanur College, Payyanur, Kannur
- 02:27 PM – 02:39 PM #17
സംഗ്രഹം
ഓന്തോളജി : മുട്ടയ്ക്കുള്ളിലെ ചൂടും കുഞ്ഞോന്തുകളുടെ ജീവിതവും
കാലാവസ്ഥാ വ്യതിയാനം ജീവികൾ നേരിടുന്ന താപപരിസ്ഥിതിയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു ജീവിയുടെ ഓരോ വളർച്ചാഘട്ടത്തിലും അവ അനുഭവിക്കുന്ന താപനിലയും, അതിനോടുള്ള പ്രതികരണവും വ്യത്യസ്തമായിരിക്കാം. അമ്മയുടെ ശരീരത്തിനു പുറത്ത്, മുട്ടയ്ക്കുള്ളിൽ വളരുന്ന ഉരഗഭ്രൂണങ്ങൾക്ക് അവയുടെ താപനില നിയന്ത്രിക്കാനുള്ള കഴിവ് പരിമിതമാണ്.
മുട്ട വിരിയുന്നതുവരെയുള്ള കാലത്തെ താപനിലയിലെ വർധനയും ഏറ്റക്കുറച്ചിലുകളും മുട്ടയ്ക്കുള്ളിൽ വളരുന്ന ഓന്തിൻ ഭ്രൂണങ്ങളുടെ വളർച്ചയെയും വികാസത്തെയും, വിരിഞ്ഞതിനുശേഷമുള്ള കുഞ്ഞോന്തുകളുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് ഞാൻ അന്വേഷിക്കുന്നത്. കാലാവസ്ഥ മാറുമ്പോൾ ഉരഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും.