Science Slam
- Maharaja's College, Ernakulam
- 10:00 AM – 10:12 AM #1
സംഗ്രഹം
ചൂടേറുന്ന ഭൂമിക്ക് മരങ്ങൾ നൽകുന്ന തണുപ്പൻ പ്രതിവിധി...
നമ്മുടെ ഭൂമി ഓരോ വർഷവും ചൂടാവുകയാണ്. ഈ ചൂടേറിയ ഭൂമിയിൽ കോടിക്കണക്കിന് മരങ്ങൾ നടത്തുന്ന നിശബ്ദമായ പോരാട്ടം അന്തരീക്ഷ താപനില കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മരങ്ങൾ നമുക്ക് നൽകുന്നത് വെറും തണൽ മാത്രമല്ല പ്രകാശ സംശ്ലേഷണത്തിലൂടെ അവ അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും തങ്ങളുടെ ജൈവവസ്തുക്കളിൽ കാർബൺ സംഭരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത മരങ്ങളിൽ വ്യത്യസ്ത രീതിയിൽ സംഭരിക്കപ്പെടുന്ന കാർബണിനെപ്പറ്റി കൂടുതൽ അറിയാം...