Science Slam

Payyanur College, Payyanur, Kannur
01:04 PM – 01:16 PM #15
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

തേങ്ങയ്ക്കുള്ളിലെ കരളിന്റെ കാവൽക്കാരൻ.

തേങ്ങ മുളയ്ക്കുമ്പോൾ രൂപപ്പെടുന്ന ഹോസ്റ്റോറിയം അഥവാ തേങ്ങയുടെ മുളക്കാമ്പ് (പൊങ്ങ്) പോഷകങ്ങളുടെയും ജൈവസജീവ സംയുക്തങ്ങളുടെയും സമ്പന്നമായ ഉറവിടമാണ്. ഈ ഗവേഷണത്തിലൂടെ ഹോസ്റ്റോറിയത്തിന്റെ രാസ-പോഷകഘടന വിശകലനം ചെയ്യുകയും കോശതലത്തിലൂടെയും മൃഗപരീക്ഷണങ്ങളിലൂടെയും ഫാറ്റി ലിവർ (NAFLD) പ്രതിരോധിക്കുന്നതിലും രോഗപുരോഗതി നിയന്ത്രിക്കുന്നതിലുമുള്ള ഇതിന്റെ സംരക്ഷണസാധ്യതകൾ വിലയിരുത്തുകയും ചെയ്തു. കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, ഓക്സിഡേറ്റീവ് സമ്മർദ്ദം, അനുബന്ധ ജൈവമാറ്റങ്ങൾ എന്നിവയിൽ ഹോസ്റ്റോറിയം ചെലുത്തുന്ന സ്വാധീനവും പഠിക്കുന്നതിലൂടെ പ്രകൃതിദത്ത ഫങ്ഷണൽ ഫുഡ് എന്ന നിലയിൽ ഹോസ്റ്റോറിയത്തിന്റെ സാധ്യതകൾ ഈ പഠനത്തിലൂടെ വെളിപ്പെട്ടു.

Scroll to Top