Science Slam
- Payyanur College, Payyanur, Kannur
- 10:12 AM – 10:24 AM #2
സംഗ്രഹം
വെള്ളത്തിൽനിന്ന് നാളെയുടെ ഊർജത്തിലേക്ക്: നേർത്ത പാളികൾ തുറക്കുന്ന പുതിയ വഴികൾ
എണ്ണ, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം പരിമിതമാണ്. അവയുടെ അമിത ഉപയോഗം ആഗോള ഊർജപ്രതിസന്ധി രൂക്ഷമാക്കുന്നതിനൊപ്പം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ, വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നത് ശുദ്ധമായ ഊർജഭാവിയിലേക്കുള്ള ഒരു സാധ്യതയാണ്. എന്നാൽ ഈ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതെങ്ങനെ? കോബാൾട്ട് നൈട്രൈഡിന്റെ നേർത്ത പാളികളിൽ ചെറിയ അളവിൽ ഒരു ഉത്തമ ലോഹം ചേർത്ത് അവയുടെ ഘടനയിലും ഇലക്ട്രോണിക് സ്വഭാവത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ ജലവിഘടന പ്രക്രിയ വേഗത്തിലാക്കാനുള്ള സാധ്യതകളാണ് എന്റെ ഗവേഷണം അന്വേഷിക്കുന്നത്. നാനോതലത്തിലെ ചെറിയ മാറ്റങ്ങൾ നാളെയുടെ ഊർജമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ?