Science Slam
- Fatima Mata National College, Kollam
- 02:27 PM – 02:39 PM #17
സംഗ്രഹം
കുന്തിരിക്ക ഗന്ധങ്ങൾ: സുഗന്ധരഹസ്യങ്ങളുടെ രസതന്ത്രം
കുന്തിരിക്കത്തിന്റെ സുഗന്ധരഹസ്യങ്ങൾ അതിലെ ബാഷ്പശീല തൈലത്തിലും വിവിധ ജൈവ രാസസംയുക്തങ്ങളിലുമാണ് ഒളിഞ്ഞിരിക്കുന്നത്. ആൽഫാ-പൈനീൻ, ലിമോണീൻ, മൈർസീൻ തുടങ്ങിയ ടെർപീനുകൾ കുന്തിരിക്കത്തിന്റെ സവിശേഷ ഗന്ധത്തിന് പ്രധാന സംഭാവന നൽകുന്നു. ജലവാറ്റൽ, ക്ലെവെഞ്ചർ ഉപകരണം, ക്രോമാറ്റോഗ്രാഫി, മാസ് സ്പെക്ട്രോമെട്രി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിലൂടെ ഈ സുഗന്ധഘടകങ്ങളെ തിരിച്ചറിയാനും അവയുടെ രാസഘടന പഠിക്കാനും കഴിയും. ഓരോ സുഗന്ധത്തിനും പിന്നിലുള്ള രാസരഹസ്യങ്ങൾ കണ്ടെത്തി, കുന്തിരിക്കത്തിന്റെ ഗന്ധസവിശേഷതകളെ ശാസ്ത്രീയമായി വെളിപ്പെടുത്തുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.