Science Slam
- Fatima Mata National College, Kollam
- 10:24 AM – 10:36 AM #3
സംഗ്രഹം
കടൽജലത്തിൽനിന്നും ഹരിതോർജ്ജത്തിന്റെ പുതുവാതിൽ തുറന്നാലോ...
ഊർജമില്ലാതെ ജീവിക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാനാവുമോ? ഇന്ന് ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ മുതലായ പാരമ്പര്യ ഊർജസ്ത്രോതസുകൾ കുറഞ്ഞു വരുമ്പോൾ നമ്മൾ എങ്ങനെ ജീവിക്കും? ഹൈഡ്രജൻ എന്ന ഹരിത ഇന്ധനം ഉപയോഗിച്ച് നമ്മുടെ നാട്ടിലെ ബസ്സും ട്രെയിനുമൊക്കെ ഓടിക്കാനായാലോ? എന്നാൽ വരൂ സുസ്ഥിര വൈദ്യുത ശക്തിയിൽ നിക്കൽ കോബോൾട് സൾഫൈഡ് എന്ന Electrocatalyst- ന്റെ സഹായത്താൽ ജലത്തിൽ നിന്നും ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനെപ്പറ്റി കൂടുതലറിയാം.