Science Slam
- St. Mary's College, Thrissur
- 12:28 PM – 12:40 PM #12
സംഗ്രഹം
പറക്കും ഓന്തും ലിംഗത്തിന്റെ കടങ്കഥയും
ഒരു കുഞ്ഞ് ആണോ പെണ്ണോ ആകുന്നത് ക്രോമസോം കൊണ്ടാണോ, അതോ മുട്ട അടയിരിക്കുന്ന ചൂട് കൊണ്ടോ? മനുഷ്യരിലും പക്ഷികളിലും ഉത്തരം ക്രോമസോമാണ്, എന്നാൽ ചില ഉരഗങ്ങളിൽ കഥ വേറെയാണ്. പശ്ചിമഘട്ടത്തിലെ പറക്കും ഓന്തിൻ്റെ ഡിഎൻഎയിൽ ഈ രഹസ്യം തേടിയ ഒരു ഗവേഷണത്തിൻ്റെ കഥയാണിത്. ജീവൻ്റെ പരിണാമത്തിലെ ഒരു വലിയ കടങ്കഥയുടെ ഒരു കഷണം അറിയാൻ വരൂ.