Science Slam
- Fatima Mata National College, Kollam
- 12:28 PM – 12:40 PM #12
സംഗ്രഹം
രണ്ടു രോഗികൾ - ഒരേ ക്യാൻസർ, ഒരേ കീമോ, ഫലം വ്യത്യസ്തം - എന്തുകൊണ്ട് ?
രണ്ട് രോഗികൾക്ക് ഒരേ വൻകുടൽ ക്യാൻസർ, ഒരേ കീമോതെറാപ്പി - എന്നിട്ടും ഒരാൾ ചികിത്സയോട് പ്രതികരിക്കുമ്പോൾ മറ്റൊരാൾക്ക് ക്യാൻസർ വീണ്ടും വരുന്നത് എന്തുകൊണ്ട്? ചികിത്സയെ അതിജീവിക്കുന്ന ക്യാൻസർ കോശങ്ങളുടെ കഥ തേടുകയാണ് ഈ ഗവേഷണം. രോഗികളിൽ നിന്നുള്ള ക്യാൻസർ ഡാറ്റയിലും ലബോറട്ടറി മാതൃകകളിലും മ്യൂസിൻ പ്രോട്ടീനുകളുടെ പങ്കും ചികിത്സാ പ്രതികരണവുമായി അതിനുള്ള ബന്ധത്തിന്റെ സാധ്യതയും അന്വേഷിക്കുന്നു. ഭാവിയിൽ, ചികിത്സ തുടങ്ങുന്നതിന് മുമ്പുതന്നെ ഒരു രോഗിയുടെ ട്യൂമർ കീമോതെറാപ്പിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കൂടുതൽ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞാലോ? അത്തരമൊരു അറിവ് മുൻ നിർത്തിയുള്ള വ്യക്തിഗത ചികിത്സയിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ്പാണ് ഈ ഗവേഷണം.