സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകരെ പത്തുമിനിറ്റിൽ നിങ്ങളുടെ സയൻസ് ഗവേഷണവിഷയം ലളിതവും ആകർഷകവുമായി മനസിലാക്കിക്കാനാകുമോ? എങ്കിൽ നിങ്ങൾക്കും കേരള സയൻസ് സ്ലാമിൽ പങ്കെടുക്കാം. യുവശാസ്ത്രജ്ഞർക്കായി ഇത്തരത്തിൽ ലോകവ്യാപകമായി നടത്തുന്ന പരിപാടിയാണ് സയൻസ് സ്ലാം. സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്നവർക്കും ഒറിജിനൽ റിസേർച്ച് കോൺസെപ്റ്റ് ഉള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.